Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nagara In Time

Thiruvananthapuram

പൊ​ങ്കാ​ല​യ്ക്ക് ഒ​രു​ങ്ങി ആ​റ്റു​കാ​ലും ന​ഗ​ര​വും

തി​രു​വ​ന​ന്ത​പു​രം: തോ​റ്റം പാ​ട്ടു കേ​ട്ടു മ​ന​മ​ലി​ഞ്ഞ കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി ആ​റ്റു​കാ​ല​മ്മ​യാ​യി കു​ടി​യി​രി​ക്കു​ന്പോ​ൾ ചൊ​വാ​ഴ്ച​ത്തെ പ്ര​ഭാ​ത​ത്തി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു സ്ത്രീ​ജ​ന​ങ്ങ​ൾ കാ​ത്തി​രി​പ്പാ​ണ്, പ​ഞ്ച​ഭൂ​ത​ങ്ങ​ൾ ചേ​രു​ന്ന നി​വേ​ദ്യം പൊ​ങ്കാ​ല​യാ​യി അ​ർ​പ്പി​ച്ചു നി​ർ​വൃ​തി അ​ട​യാ​ൻ.

വ​ഴി​പാ​ടി​ൽ പ്രീ​തി​പ്പെ​ട്ടു നേ​ർ​ച്ച​വി​ള​ക്കും കു​ത്തി​യോ​ട്ട​വും​ക​ണ്ടു താ​ല​പ്പൊ​ലി​യോ​ടെ ദേ​വി പു​റ​ത്തെ​ഴു​ന്ന​ള്ളും. മ​ണ​ക്കാ​ട് ശ്രീ​ധ​ർ​മ ശാ​സ്താക്ഷേ​ത്ര​ത്തി​ലെ സ​ഹോ​ദ​ര​നെക്കണ്ട് രാ​പാ​ർ​ത്ത് പൂ​ജ​യി​ൽ പ്രീ​ത​യാ​യി ഉ​ച്ച​യോ​ടെ ദേ​വി ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തും. രാ​ത്രി 9.45ന് ​കാ​പ്പ​ഴി​ച്ചു കു​ടി​യി​ള​ക്കി​യാ​ൽ പി​ന്നെ കു​രു​തി​യാ​ണ്. അ​ർ​ധ​രാ​ത്രി 12.45 ന് ​കു​രു​തി​ത്ത​റ​യി​ൽ തൃ​പ്ത​യാ​യി ശാ​ന്ത​മാ​യി ദേ​വി ചൈ​ത​ന്യ ശ​ക്തി​യാ​കും. അ​പ്പോ​ൾ ല​ക്ഷ​ങ്ങ​ളു​ടെ മ​ന​സി​ൽ സാ​യൂ​ജ്യ​ദീ​പ​ങ്ങ​ൾ പ്ര​ഭ ചൊ​രി​യും.

ചൊ​വ്വാ​ഴ്ച​യാ​ണു വി​ശ്വ​പ്ര​സി​ദ്ധ​മാ​യ പൊ​ങ്കാ​ല. രാ​വി​ലെ 9.45 നു പ​ണ്ടാ​ര അ​ടു​പ്പി​ൽനി​ന്നു പ​ക​രു​ന്ന പ​ഞ്ച​ഭൂ​താം​ശ​മാ​യ അ​ഗ്നി ഓ​രോ സ​വി​താ​വി​ലേ​ക്കും കൈ​മാ​റും. മ​ണ്‍​ക​ല​ങ്ങ​ളി​ൽ, വേ​വാ​ർ​ന്നെ​ത്തു​ന്ന നി​വേ​ദ്യം ഉ​ച്ച​യ്ക് 2.15ന് ​ദേ​വി​ക്കാ​യി നിവേദിക്കും. ആ ​നി​വേ​ദ്യ​ങ്ങ​ളി​ൽ പൂ​ജാ​രി​മാ​ർ ത​ളി​ക്കു​ന്ന തീ​ർ​ഥ​ജ​ല​ത്തോ​ടൊ​പ്പം ഉ​യ​രു​ന്ന​ത് ഓ​രോ ഭ​ക്ത​യു​ടെ​യും അ​മ്മേ വി​ളി​യാ​ണ്. ആ ​ആ​ത്മ​സം​തൃ​പ്തി​യി​ൽ ഉ​ട​ൻ മ​ട​ങ്ങേ​ണ്ട​തു​ണ്ട്.

കാ​ര​ണം അ​ന്നു ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞു 3.10 മു​ത​ൽ ഏ​ഴു വ​രെ ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും. ഏ​ഴു ക​ഴി​ഞ്ഞാ​ൽ അ​ഞ്ഞൂ​റി​ലേ​റെ കു​ത്തി​യോ​ട്ട സം​ഘ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​തി​നാ​ൽ ബാ​ലി​ക​മാ​രു​ടെ താ​ല​പ്പൊ​ലി നേ​ർ​ച്ച​ക​ൾ ഉ​ച്ച​യോ​ടെ​യെ​ങ്കി​ലും എ​ത്തേ​ണ്ട​തു​ണ്ട്.

പൊ​ങ്കാ​ല​യ്ക്ക് ഇ​നി​യും ര​ണ്ടു ദി​വ​സം കൂ​ടി ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ത​ന്നെ ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല ചു​റ്റു​മു​ള്ള റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളു​മെ​ല്ലാം നി​റ​ഞ്ഞു ക​ഴി​ഞ്ഞു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​രും അ​യ്യാ​യി​ര​ത്തി​ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥലത്തു ക്യാ ന്പു ചെയ്തിട്ടുണ്ട്. മ​ണ്‍​ക്കല​ങ്ങ​ളും പൂ​ജാ​സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന സ്റ്റാ​ളു​ക​ളും മ​റ്റു ക​ച്ച​വ​ട​ക്കാ​രും കൈ​യ​ട​ക്കി​യ പാ​ത​യോ​ര​ങ്ങ​ളി​ൽ ക​യ​റു കെ​ട്ടി പൊ​ങ്കാ​ല ബു​ക്കിം​ഗ് ബോ​ർ​ഡു​ക​ളും നി​ര​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം റോ​ഡ് ബു​ക്കിം​ഗു​ക​ൾ ന​ഗ​ര​ത്തി​ലെ​ന്പാ​ടും മാ​ത്ര​മ​ല്ല 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​പ്പോ​ലും ദ്യ​ശ്യ​മാ​ണ്.

കു​ടി​വെ​ള്ളം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് ആ​റ്റു​കാ​ൽ ക്ഷേ​ത്ര ട്ര​സ്റ്റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി മ​ന്ത്രി​മാ​രും മേ​യ​റു​മു​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ​ങ്ങ​ൾ ന​ട​ത്തി​ട്ടു​ണ്ട്. അ​രു​വി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ടെ​ന്നും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. വേ​ണു​ഗോ​പാ​ൽ, പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദ​ർ​ശ​ന പു​ണ്യംതേ​ടി സ​ഹ​സ്ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്ക​ാല മ​ഹോ​ത്സ​വ​ത്തോ​ ട​നു​ബ​ന്ധി​ച്ച് അ​മ്മ​യു​ടെ ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ ഒ​ഴു​കി എ​ത്തു​ന്നു. പൊ​ങ്കാ​ല​യ്ക്ക് ഇ​നി ര​ണ്ടു നാ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ക്ഷേ​ത്ര​വും പ​രി​സ​ര​വും തി​ര​ക്കി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ങ്കി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ തി​ര​ക്കി​ന​ല്പം ശ​മ​ന​മു​ണ്ടാ​ക്കി.

എ​ന്നാ​ല്‍ മ​ഴ നി​ന്ന​തോ​ടെ ആ​റി​നുശേ​ഷം വീ​ണ്ടും തി​ര​ക്ക് പ​ഴ​യ​തു പോ​ലെ​യാ​യി. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​രു​ടെ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി ഇ​പ്പോ​ഴും വ​ര്‍​ധിച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ദ​ര്‍​ശ​ന​ത്തി​നു​ള്ള ക്യൂ​ ക്ഷേ​ത്ര കോ​മ്പൗ​ണ്ടും ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കു നീ​ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

പാ​റ​ന്നൂ​ർ ന​ന്ദ​ൻ തിടന്പേറ്റും

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ ആ​റ്റു​കാ​ൽ ദേ​വി​യു​ടെ തി​ട​മ്പേ​റ്റു​ന്ന​ത് പാ​റ​ന്നൂ​ർ ന​ന്ദ​ൻ. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ണ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ്. പാ​മ്പാ​ടി രാ​ജ​ൻ, തൃ​ക്ക​ട​വൂ​ർ ശി​വ​രാ​ജു എ​ന്നീ ആ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ തി​ട​മ്പേ​റ്റി​യി​രു​ന്ന​ത്. മൂ​ന്നാം​തീ​യ​തി രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര മ​ണ​ക്കാ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് എ​ത്തു​ന്ന​ത്. മ​ട​ക്ക​യാ​ത്ര ഉ​ച്ച​യ്ക്ക് മു​മ്പാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തും. തൃ​ശൂ​ർ പൂ​ര​മ​ട​ക്കം സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള പാ​റ​ന്നൂ​ർ ന​ന്ദ​ൻ തൃ​ശൂ​രി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്.

Latest News

Corehub Up